APPLE
പെരുന്നാളിന് ബഡാ ബോസ്സിന്റെ വക ചിക്കന്‍ ബിരിയാണി ഉണ്ടായിരുന്നു.ഞാന്‍ സാധാരണ ലേഡീസ് സ്റ്റാഫിന്റെ കൂടെയാണ് ഭക്ഷണം കഴിക്കാറ് കാരണം, അവര്‍ക്ക് കൂടുതല്‍ കഴിക്കാന്‍ പറ്റില്ല.സ്വാഭാവികമായും എന്റെ സഹായം വേണ്ടി വരും.ബിരിയാണിക്ക് ശേഷം ആപ്പിള്‍ ഉണ്ടായിരുന്നു.
എല്ലാര്ക്കും ആപ്പിള്‍ വീതിച്ചപ്പോള്‍ ഒന്ന് ബാക്കി വന്നു.മൊത്തം 5 പേരും ഒരു ആപ്പിളും.ഞാന്‍ യേശുക്രിസ്തുവിനെ ഓര്‍ത്തു.അല്ലെങ്കില്‍ വേണ്ട... ഇത് എനിക്ക് തന്നെ വേണം.
യേശു ങാ കിട്ടിപ്പോയി, ഇത് വിലക്കപ്പെട്ട കനിയാ അതുകൊണ്ട് ഷെറിയും ജിനുവും ഇതു കഴിക്കണ്ട.അങ്ങനെ രണ്ടെണ്ണത്തിനെ ഒഴിവാക്കി.ചിലപ്പോ ആപ്പിളിന്റെ അകത്ത് പാമ്പോ പല്ലിയോ ഉണ്ടെങ്കില്‍ വിഷം തീണ്ടി മരിക്കും.ലക്ഷ്മിയുടെ കാര്യവും തീരുമാനമായി.പണ്ടാരം രഹീഷും കവിതയും ഉണ്ടല്ലോ !
രഹീഷേ ... നിനക്ക് ആപ്പിള്‍ വേണോ ലിഫ്റ്റിന്റെ കാര്യം എല്ലാരോടും പറയണോ?
" @#$% ഡാ തെണ്ടി ആപ്പിള്‍ നീ എടുത്തോ "
ഇനി കവിത, സോപ്പില്‍ വീഴാത്ത ചങ്ങാതിയാണ്.
ഞാന്‍ "ഒരു ബെറ്റില്‍ ഞാന്‍ തോറ്റു തന്നില്ലേ? ഇത് എനിക്ക് തന്നൂടെ?
കവിത "ഇല്ല മോനെ നിന്റെ തട്ടിപ്പൊന്നും എന്റെ അടുത്ത നടക്കില്ല"
ഞാന്‍ "വിശക്കുന്നത് കൊണ്ടാ "
കവിത "ഒരു ഫുള്‍ ബിരിയാണി തട്ടിയിട്ട് വിശപ്പോ ?"
അവള്‍ അടുത്തേക്ക് വരുന്നതിനു മുന്‍പ് ആപ്പിള്‍ ഞാന്‍ വായിലാക്കി.എന്തായാലും ഇന്നത്തെ ദിവസം നന്നായിരുന്നു.ഇതും ബ്ലോഗിലെത്തിക്കണം.എന്തെങ്കിലും എഴുതി കൂട്ടണം.എഴുതി എഴുതി വന്നപ്പോള്‍ ഒരു ആധുനിക കവിത പോലെയായി.
ഏതായാലും എല്ലാരോടും അഭിപ്രായം ചോദിച്ചു നോക്കാം.
കവിത വായിച്ചു കഴിഞ്ഞപ്പോള്‍ കൂട്ടച്ചിരിയാണ്.
"ഇത് എന്താ കല്യാണ രാമന്റെ രണ്ടാം ഭാഗമാണോ?"
ചിരിക്കാതെ ചങ്ങാതിമാരെ ഇനി ഞാന്‍ അര്‍ഥം പറഞ്ഞു തരാം...
" ഇവിടെ ആപ്പിള്‍ പഴം തന്നെ കുറിച്ചുള്ള കഥ പറയുകയാണ്.. , വിവിധ കാലഘട്ടങ്ങളില്‍ ആപ്പിളിന് ഉണ്ടായ അനുഭവങ്ങള്‍ , ഇന്ന് സമൂഹത്തില്‍ apple എന്താണ്, ഒരു എത്തിനോട്ടം "
1
ഭൂമിയുടെ ഉല്പത്തി.അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ .
2
ഏദന്‍ തോട്ടത്തില്‍ ഇബിലീസിന്റെ (ചിറക് ഉള്ള പാമ്പ് ) വാക്ക് കേട്ട് ആപ്പിള്‍ ഭക്ഷിച്ച
ആദവും ഹവ്വയും സാധാരണ മനുഷ്യരായി മാറി.
മാനുഷിക വികാരങ്ങള്‍ മനസിലാക്കി.എല്ലാത്തിനും കാരണക്കാരനായ
പാമ്പിന്റെ ചിറക് ദൈവം മുറിച്ചു മാറ്റുന്നു.അതിനു ശേഷമാണ്
പാമ്പുകള്‍ക്ക് ചിറക് നഷ്ടപ്പെട്ടതും അത് മണ്ണില്‍ ഇഴഞ്ഞു നടക്കാനും തുടങ്ങിയത്.
3
ദ്വാപര യുഗത്തില്‍ അര്‍ജുനന്റെ പൌത്രന്‍ പരീക്ഷിത്ത് രാജാവ് തക്ഷകദംശമേറ്റ് മരണമടയുന്നു.മുനിമാര്‍ രാജാവിന് നല്‍കിയ പഴങ്ങളില്‍ ഒരു ആപ്പിളില്‍ തക്ഷകന്‍ ഒളിച്ചിരിക്കുകയായിരുന്നു.
ചിലപ്പോ നിങ്ങള്‍ പറയും അത് ആപ്പിള്‍ അല്ലെന്നു, കേരളക്കാര്‍ മാതളനാരങ്ങ എന്ന് പറയുമ്പോള്‍ തന്നെ ഉത്തരേന്ത്യക്കാര്‍ക്ക് അത് അനാര്‍ ആണ്. അഥവാ മാതളനാരങ്ങ തന്നെയാണെങ്കില്‍ ആസിഡ് ഗുണമുള്ള ഫലത്തിനുള്ളില്‍ നാഗത്തിന് വസിക്കാന്‍ പറ്റില്ല.മഹാഭാരതത്തില്‍ ഒരിക്കലും ആ ഫലത്തിന്റെ പേര് പറയുന്നില്ല. മഹാഭാരത കഥ നടക്കുന്നത് ഹിമാലയപശ്ചാത്തലത്തില്‍ ആയതിനാല്‍ തന്നെ ആപ്പിള്‍ ആകാനാണ് കൂടുതല്‍ സാദ്യത.
4
നവോഥാന കാലഘട്ടത്തിനു ശേഷം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവന്നു.അന്ധവിശ്വാസങ്ങള്‍ മെല്ലെമെല്ലെയായി ഇല്ലാതാവാന്‍ തുടങ്ങി.ഈ സമയത്താണ് ആപ്പിളും ചങ്ങാത്തത്തിലായതും ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടുപിടിച്ചതും.
5
5
പാശ്ചാത്യരാജ്യങ്ങളില്‍ സുലഭമായി കിട്ടുന്ന ആപ്പിളിന്റെ പോഷകഫലങ്ങളെ എടുത്ത് കാട്ടുന്നതിനാണ് ഈ ഇംഗ്ലീഷ് പഴമൊഴി.
6
6
ഇരുപതാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ ലോകത്തിന്റെ നിയന്ത്രണം കമ്പ്യൂട്ടര്‍ ഏറ്റെടുത്തു.കമ്പ്യൂട്ടറിന്റെ നിയന്ത്രണം ആപ്പിളും. സ്റ്റീവ് ജോബ്സ് തന്റെ കമ്പനിയുടെ ചിഹ്നമായി ഒരു കഷ്ണം പോയ ഒരു അപ്പിളിനെയാണ് ഉപയോഗിച്ചത്.
ആപ്പിളിന്റെ തന്നെ മൊബൈല്‍ ഡിവൈസുകള്‍ ഇറങ്ങുമ്പോള്‍ അതിനൊക്കെ കമ്പനി
iPhone, iPad, iPod
ആപ്പിളിന്റെ തന്നെ മൊബൈല്‍ ഡിവൈസുകള്‍ ഇറങ്ങുമ്പോള്‍ അതിനൊക്കെ കമ്പനി
iPhone, iPad, iPod
എന്നിങ്ങനെ പേരിട്ടു. i എന്നത് ആശ്ചര്യചിഹ്നത്തിന്റെ തലകീഴായ രൂപമാണ്.
കൂടുതല്‍ വിശദീകരണം കൊടുക്കുന്നതിനു മുമ്പ് സാര്‍ വന്നു.എല്ലാവരും വേഗം അവരവരുടെ സീറ്റിലേക്ക് ഓടിപ്പോയി.ഞാന്‍ വീണ്ടും ശശി...
കൂടുതല്‍ വിശദീകരണം കൊടുക്കുന്നതിനു മുമ്പ് സാര്‍ വന്നു.എല്ലാവരും വേഗം അവരവരുടെ സീറ്റിലേക്ക് ഓടിപ്പോയി.ഞാന്‍ വീണ്ടും ശശി...
മഹാകവി ഞാന്‍











as soon as the reason is possible aghaneyanalle!!!
മറുപടിഇല്ലാതാക്കൂangane thanne...
മറുപടിഇല്ലാതാക്കൂ