An OnAm SToRy

                 ജീവിതം ഒരു കോമഡി ഷോ പോലെ ഹൌസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.ഇപ്പോ സൌത്തില്‍ വന്നിട്ട് പുതിയ കഥാപാത്രങ്ങളും കിട്ടി. ലീഗുകാരന്‍ റഷീദും, കോണ്‍ഗ്രസ്സ്കാരന്‍ മുബാഷും, RSS കാരന്‍ നന്ദുവും,കമ്മുണിസ്റ്റ്കാരന്‍ മനോജേട്ടനും.

അരാഷ്ട്രീയ വാദി ഞാനും....

            എപ്പോഴും രാഷ്ട്രീയം പറഞ്ഞു വഴക്കാണ്.എല്ലാരും ഒറ്റക്കെട്ടായി എനിക്കിട്ട് താങ്ങുകയാണ്.എനിക്കാണെങ്കില്‍ തിരിച്ചൊന്നും പറയാനും വയ്യാത്ത  അവസ്ഥ.ഞാന്‍ ഏതായലും രാഷ്ട്രീയത്തിലില്ല.എല്ലാര്‍ക്കും ഒരു പണി കൊടുക്കണമെന്നുണ്ട്, പക്ഷേ ഇപ്പോ  സമയം വളരെ മോശമാണ്.
             നാളത്തെ ചര്‍ച്ചയ്ക്ക് വേണ്ടി പഠിക്കാന്‍ പത്രം നോക്കുമ്പോഴാണ് ഇത് കണ്ടത്.
           പണി കൊടുക്കാന്‍ ഇത് തന്നെ അവസരം.പക്ഷേ ഒരു ഐഡിയയും കിട്ടുന്നില്ല.മാവേലിയെ മൊത്തമായി ഒന്നു മാറ്റി പണിയണം.കുടവയറോക്കെ വച്ച് എന്തു രൂപമാണിത്.ഒന്നുമില്ലെങ്കിലും ചങ്ങായി അസുരകുലത്തില്‍ പിറന്നവനല്ലേ?
എനിക്കു വേണ്ടത് ഒരു സിക്സ് പാക്ക് മാവേലി.അതെ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പ്രിഥ്വുരാജിനെ   പോലെ. പിന്നെ വേറെ കാര്യം,

ടോമിനു ജെറി പോലെ
ജാക്കിന് ജൂലി പോലെ 
ലാലിന് ശ്രീനി പോലെ 

                 മാവേലിക്കും ആരെങ്കിലും വേണം.വാമനന്‍ ഓല്‍ഡ് സ്റ്റോക്കായി  അത് വേണ്ട,അല്ലെങ്കില്‍ അതുതന്നെ മതി.വാമനനെ കുറച്ചു കൂടി മോഡേണ്‍ ആക്കാം.തല്‍കാലം ഇത് മതിയാകും.

                പുതുമയുള്ള ആവിഷ്കരണം വേണം.ഈ പുതുമ എന്നൊക്കെ പറയുന്നതു വെറും തട്ടിപ്പാണ്.പഴമയുടെ ആവര്‍ത്തനമാണല്ലോ പുതുമ.അപ്പോ ഇനി കുറച്ചു കര്‍ടൂണ്‍സ് അരിച്ച് പെരുക്കണം.എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട ലേഔട്ട് ബാലഭൂമിയിലെ മീശ മാര്‍ജാരന്‍റേതാണ്.


            ഇപ്പോ മലയാളം സിനിമ സംവിധായകരു പറയുന്ന പോലെ, കഥാപാത്രവും അവതരണവും  റെഡി ഇനി വേണ്ടത് നാല്ല കഥയാണ്.സമകാലിക കാര്യങ്ങള്‍ തമാശ ആക്കേണ്ട ആവശ്യമില്ല.എന്നാലും ഒരു ടാബ്ലറ്റ് കിട്ടിയാലോ?
             കാര്‍ടൂണില്‍ പ്രധാനമായി വേണ്ട കാര്യങ്ങള്‍
              മനസില്‍ ഒരു കഥ വന്നു.അതിനെ പിക്ചറൈസു ചെയ്യണം.ലേഔട്ട് വരച്ചു.അതിനെ സീന്‍ ബേസില്‍ സേറ്റു ചെയ്തു.
              വരയൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു.google ഉണ്ടാവുമ്പോള്‍ എന്തു വര.ഒന്നു പോകാന്‍ പറ.എനിക്കു വേണ്ട കുറെ അനാട്ടമി പോസുകള്‍ ഡൌണ്‍ലോഡ് ചെയ്തു ലേഔട്ടില്‍ വരച്ചെടുത്തു.ഏകദേശം ഓക്കെ ആയി.
                  ഇനിയാണ് യഥാര്‍ത്ഥ പണി തുടങ്ങുന്നത്.ഈ കൂതറ സാധനത്തെ എനിക്കു വേണ്ട രൂപത്തില്‍ മാറ്റിയെടുക്കണം.ചുരുക്കി പറഞ്ഞാല്‍ ട്രേസിങ് . ഇത് പ്രിന്‍റ് എടുത്ത ശേഷം മുകളില്‍ പേപ്പര്‍ വച്ച് വര തുടങ്ങി.കാരികെചാര്‍ വരക്കുന്നതിലും കഷ്ടമാണ് എന്റെ വര.
               അയ്യോ മടി പിടിച്ചിട്ടു വയ്യ, ഇതൊന്നു തീരുന്നുമില്ലല്ലോ.
ഇപ്പോ ശരിയാക്കിത്തരാം.... 
ഇത്ര മതി.ഇനി ഒരു മിനുക്കു പണി പിന്നെ ഡയലോഗ് സംഭവം സിംമ്പിള്‍ , പക്ഷേ ചെയാനാണ് പാട്.തട്ടത്തിന്‍ മറയത്തിലെ പെണ്ണിനെ പോലെ അട്ടം നോക്കിയിരുന്ന് കുറെ മിനുട്ടുകള്‍ . അവസാനം ഒരു വിധം അവസാനിപ്പിച്ചു.


               ഇത് മതി. ഇനി കളര്‍ ചെയ്താല്‍ ഞാന്‍ മരിക്കും.കവറില്‍ അഡ്രെസ്സ് എഴുതി.കാര്‍ടൂണ്‍ കവറിലിട്ടു.പെട്ടന്നു എനിക്കു എന്റെ എട്ടനെ ഓര്മ്മ വന്നു.അവനും ഉണ്ടായിരുന്നെങ്കില്‍ .
ശെ, എല്ലാ മൂടും പോയി
               മൂഡ് മാറ്റാന്‍ ഞാന്‍ എല്ലാരോടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.പിറ്റെന്നാള്‍ കത്ത് പോസ്റ്റ് ചെയ്തു തിരിച്ചു വരുമ്പോള്‍ കഞ്ഞി കടയിലെ ചേച്ചി ചോദിച്ചു.
"എന്താടാ കൊച്ചനെ ഒരു വിഷാദം?"
ചിലപ്പോ ആ ചോദ്യമായിരിക്കും എന്നെ ചിരിപ്പിച്ചത്.

ജനപ്രിയ പോസ്റ്റുകള്‍‌