India trapped

              ഇടപ്പള്ളിയില്‍ നിന്നും സൗത്തിലേക്ക് താമസം മാറി.റൂമൊക്കെ ഒന്നു വൃത്തിയാക്കുകയായിരുന്നു.അപ്പോയാണ് ഒരു പത്രക്കഷ്ണം കിട്ടിയത്.അതും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എടിറ്റോറിയല്‍ പേജ്.കുരുക്കില്‍ അകപ്പെട്ട  ഇന്ത്യ എന്ന വിഷയം.അധികം വെടി പറയുന്നില്ല.
  • ഇന്ത്യ അമേരിക്കയുമായി ആസിയന്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നു.
  • ഇന്ത്യ ചൈന ബന്ധം വഷളാകുന്നു.
  • പാകിസ്താന്‍ തീവ്രവാദികള്‍ താജ് ഹോട്ടല്‍ ആക്രമിക്കുന്നു.
  • കുറച്ചു ഇറ്റലിക്കാര്‍ വന്നു മുക്കുവന്മാരെ വെടിവച്ചു കൊന്നിട്ട് യാതൊരു കൂസലുമില്ലാതെ നടക്കുന്നു.
             ഇത് എങ്ങനെയെങ്കിലും പിക്ചറൈസ് ചെയ്യണം.ഞാന്‍ റൂമിന്റെ മുകളില്‍ കയറി ആകാശത്തേക്ക് നോക്കി.അലൂമിനിയം ഷീറ്റ് മറഞ്ഞിട്ട് ആകാശം കാണുന്നില്ല.ഞാന്‍ താഴോട്ടു നോക്കി.ലക്ഷ്മി ലേഡീസ് ഹോസ്റ്റലിലെ പെണ്‍പിള്ളേര്‍ ഉണങ്ങാനിട്ട തുണികള്‍ , അതില്‍ ഒരു T Shirt ല്‍ പഴയ ഗെയിം ഭീകരന്‍ PACMAN ന്റെ പടം.ഐഡിയ കിട്ടി, അടി കിട്ടാതിരിക്കാന്‍ വേഗം അകത്തേക്ക് പൊയി വര തുടങ്ങി.


            സ്കെച് ഓക്കേ, ഇനി നമ്മുടെ ഫോട്ടോഷോപ്പ് black background ല്‍ പണി തുടങ്ങി.ആദ്യം നമ്മുടെ രാഷ്ട്രത്തിന് പണി തന്ന രാജ്യങ്ങളുടെ flag ഡൌണ്‍ലോഡ് ചെയ്തു.pen  tool ഉപയോഗിച്ച് PACMAN ക്യാരക്ടര്‍ വരചെടുത്തു.
             പിന്നെ ശത്രുക്കള്‍ക്ക് 2 കണ്ണ് വരച്ചു കൊടുത്തു.ഗെയിം ബാക്ക്ഗ്രൌണ്ട് ലൈന്‍ ആന്‍ഡ്‌ ഡോട്സ് ഉപയോഗിച്ച് ഉണ്ടാക്കി.pacman ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു.
             അനിയോജ്യമായ ഒരു അടിക്കുറിപ്പും എഴുതി കാരച്ട്ടെര്‍സ്നെ 4 ഭാഗത്തും അറേഞ്ച് ചെയ്തു.3D എഫ്ഫക്റ്റ്‌ കിട്ടാന്‍ വേണ്ടി എല്ലാവര്ക്കും bevel and emboss എഫ്ഫക്റ്റ്‌ കൊടുത്തു.ഒരു വാട്ടര്‍ മാര്‍ക്കും കൊടുത്തു.ഇപ്പൊ ശരിയായി, ഒന്നുകൂടെ ആ T Shirt ഞാന്‍ ജനലിലൂടെ എത്തിനോക്കി...

To play PACMAN GAME click HERE

ജനപ്രിയ പോസ്റ്റുകള്‍‌