My Father's Dream
മൂന്നു ദിവസത്തെ അവധിക്ക് വീട്ടിലെത്തിയതാണ്.ഒരു ഡിഗ്രി വരെ ഇല്ലാതെ ഇനി
നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ വയ്യ.പണ്ടാരമടങ്ങാന്‍ ഒരു Diploma എടുത്തിട്ട് ഒന്നിനും
കൊള്ളാതായി.അണ്ണാമലയി യൂനിവേര്‍സിറ്റിയില്‍ നിന്നും distance degree എടുക്കാന്‍ തീരുമാനിച്ചു.അതിനു വേണ്ടി TC യും CC യും തെരയുമ്പോഴാണ് ഈ
കുറിപ്പ് കിട്ടിയത്.
2004ല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ സ്കൂളില്‍ 8th ക്ളാസ്സില്‍ പഠിക്കുമ്പോള്‍ പരിസ്ഥിതി ദിനത്തിന് ഒരു പ്രസംഗ മത്സരം ഉണ്ടായിരുന്നു.വിഷയം "പ്രകൃതി" അതിനു വേണ്ടി അച്ഛന്‍ എനിക്ക് എഴുതിത്തന്ന കുറിപ്പാണ്.അതില്‍ ചെറിയ മാറ്റം വരുത്തി അന്ന് പ്രസംഗിച്ചു.ഇന്ന് ഇത് വീണ്ടും വായിച്ചപ്പോഴാണ് ഭൂമിയെ കുറിച്ച് ചിന്തിച്ചത്.
(അപ്രസക്ത ഭാഗം)ആകെ കുറ്റബോധം ചെറുപ്പത്തില്‍ ഞാന്‍ സാമുഹിക പ്രവര്‍ത്തനത്തിനും ബോധവല്‍ക്കരനതിനും ഒക്കെ പങ്കെടുത്തിരുന്നു.പിന്നീട് ജീവിതത്തിന്റെ കറുത്ത അദ്യായമായി.പല സ്ഥലങ്ങള്‍ ജോലി കൊച്ചി പിന്നെ വീണ്ടും ഇവിടെ കാസറഗോഡില്‍ ..... ഛെ ഒവറായെന്നു തോന്നുന്നു.
അച്ഛന്‍ ചിലപ്പോ മുന്‍കൂട്ടി കണ്ടതാണോ, അല്ല കൃത്യമായ പഠനത്തിലൂടെ മനസിലാക്കിയതാണോ എന്നറിയില്ല, പ്രകൃതിദുരന്തങ്ങളെ കുറിച്ച് എന്നോട് പറയാറുണ്ട്.ഗുജറാത്ത് ഭൂകമ്പവും സുനാമിയും ഒക്കെ അച്ഛന്‍ എന്നോട് മുമ്പേ പറഞ്ഞതാണ്.
"മനുഷ്യ മനസും പ്രകൃതിദുരന്തങ്ങളും ബാഹ്യശക്തികളും" എന്ന വിഷയത്തെ കുറിച്ചാണ് അച്ഛന്റെ ഇപ്പോഴത്തെ പഠനം.ഭൂമിയില്‍ മനുഷ്യര്‍ അധമപ്രവര്‍ത്തികള്‍ ചെയ്യുന്നതിനെ പ്രകൃതി തന്നെ പ്രതിരോധിക്കുന്നുണ്ട്.അത് ചിലപ്പോ ഭൂകമ്പമായും വെള്ളപ്പോക്കമായും പ്രളയങ്ങളായും ആയിരിക്കും.ഇന്‍ഡോനേഷ്യയിലെ പ്രളയവും പെറുവിലെ അഗ്നിപര്‍വത സ്പോടനവും ഇതിനു ഉദാഹരണമാണ്.അത് തെളിവ് സഹിതം അച്ഛന്‍ സമര്‍ഥിച്ച കാര്യമാണ്.
" മനുഷ്യവംശം പുരോഗമനങ്ങളിലൂടെ സഞ്ചരികുമ്പോഴും ജനസംഖ്യ ക്രമാതീതമായി വളരുമ്പോഴും, പ്രകൃതി സ്വന്തമായോ അവളുടെ സ്രിഷ്ടിയിലൂടെയോ (മനുഷ്യരാലോ) ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട് "
പിന്നെ അച്ഛന്‍ പറഞ്ഞത്, വലിയ ദുരന്തങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പ് ബാഹ്യശക്തികള്‍ അതിന്റെ ലക്ഷണം കാണിക്കാറുണ്ട് എന്നാണ്.അതിന്റെ ഏറ്റവും ഉദാഹരണം എന്നത് സുനാമിക്ക് മുന്‍പ് കേരളത്തില്‍ പെയ്ത ചുവപ്പുമഴയാണ്.പിന്നെ മണ്‍സൂണ്‍ കാലത്തിന്റെ വ്യതിയാനങ്ങളും, അറേബ്യന്‍ രാജ്യങ്ങളിലെ അപ്രതീക്ഷിത മഴകളും.എല്ലാം പ്രകൃതി നശീകരണത്തിന്റെ പരിണിത ഫലങ്ങളാണ്.
നാം ഓരോ മരങ്ങളും പിഴുതെറിയുമ്പോഴും, ഓര്‍ക്കണം നമ്മുടെ ഭൂമി മാതാവിനെ നഗ്നയാക്കിക്കൊണ്ടിരിക്കുകയാണെന്ന സത്യം.പ്രകൃതിയെ യാതൊരു ദാക്ഷിണ്യവും കൂടാതെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മാനവരെ,നിങ്ങളോര്‍ക്കുക..........
ഒരു വലിയ പ്രകൃതികോപത്തിന് നിങ്ങള്‍ തിരി കൊളുത്തുകയാണ്...




