2 Symbols of Hindu mythology

                      കഷ്ടകാലത്തിനാണ് ഡാവിഞ്ചി കോഡ് സിനിമ കണ്ടത്.ഇപ്പൊ എന്ത് കണ്ടാലും ഭയങ്കര നിരീക്ഷണമാണ്.വൈകുന്നേരം കളി കഴിഞ്ഞ് വിനായകന്റെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയപ്പോളാണ്, വാതിലില്‍ ഞാന്‍ ഈ ചിഹ്നങ്ങള്‍ ശ്രദ്ധിച്ചത്.

              വിനായകന്റെ അച്ഛന്‍ ഷേണായി മാമനോട് ഇതിന്റെ അര്‍ഥം ചൊദിച്ചു.
"അറിയില്ല എന്റെ അമ്മ ദിവസവും വരയ്ക്കും, അമ്മ മരിച്ചതിനു ശേഷം ഞാന്‍ വരയ്ക്കുന്നു.അര്‍ത്ഥമൊന്നും അറിയില്ല."
ഞാന്‍ "നല്ലത്"
              വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനോട് ചോദിച്ചു
അച്ഛന്‍ "ഇതില്‍ രണ്ടാമത്തേത് RSS ന്റെ ചിഹ്നമാണ് സ്വസ്തിക്.ഇതിന്റെ അര്‍ഥം സത്യം എന്നാണ്.അതുകൊണ്ടാണ്, നമ്മുടെ പതാകയില്‍ ഈ ചിഹ്നം വച്ചിരിക്കുന്നത്."
ഞാന്‍ "സത്യമേവ ജയതേ എന്നത് നാല് സിംഹം നില്‍ക്കുന്ന ചിഹ്ന്നമല്ലേ?"
അച്ഛന്‍ "അത് അശോകസ്തംഭം, സ്വസ്തിക് അതിലും മുമ്പേ ഉണ്ട്.നീ വേണമെങ്കില്‍ നെറ്റില്‍ അടിച്ചു നോക്ക്"
              നെറ്റില്‍ അടിച്ചു നോക്കിയാല്‍ അതിനൊരു ത്രില്‍ ഇല്ല.ഏതായാലും നാളെ Sunday അല്ലെ  അന്യേഷിച്ചു കണ്ടെത്താം.വീട്ടില്‍ ഉള്ള പുരാണപുസ്തകത്തിലൊന്നും കാണുന്നില്ല.നാളെ ഏതായാലും തറവാട്ടില്‍ പോകുന്നുണ്ട്, അമ്മാവനോട് ചോദിക്കാം.
               രണ്ടാം ദിവസം.അമ്മാവനും കാര്യമായിട്ട് അറിയില്ല, എന്നാലും ഹനുമാന്‍ സ്വാമിയുമായി ബന്ടമുന്ടെന്നു പറഞ്ഞു.പിന്നെ എനിക്ക് വാശി ആയി.ഇന്റര്‍നെറ്റിന്‍റെ സഹായം ഇല്ലാതെ ഇത് കണ്ടെത്തിയേ പറ്റും.വൈകുന്നേരം കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തില്‍ പോകാം, അവിടെ ചിലപ്പോള്‍ പ്രേമാനന്ദ സ്വാമി  വരാന്‍ സാധ്യത  ഉണ്ട്.കണ്ടാല്‍ അയാളോട് ചോദിക്കാം.
               ഭാഗ്യം സ്വാമി വന്നിട്ടുണ്ട്.കാര്യം ചോദിച്ചു ചങ്ങായി വിശദമായി പറഞ്ഞു തന്നു.

സ്വസ്തിക് ചിഹ്നം: ഇത് ഹനുമാന്‍ മൃതസഞ്ജീവനി മലയുമായി പറക്കുമ്പോള്‍ ഉള്ള രംഗത്തെ അനുസ്മരിക്കാന്‍ ഹനുമല്‍ ഭക്തന്‍മാര്‍  ഉപയോഗിക്കുന്ന ചിന്ഹം.പിന്നീട് ശ്രീ രാമന്റെ കാലത്തിനു ശേഷം ഇത് ഹൈനവര്‍ ആത്മീയ ചിഹ്ന്നങ്ങളില്‍ ഉള്‍പെടുത്തി. 
ഈ ചിഹ്നത്തിന്റെ പേര് ഓര്‍മ്മ കിട്ടുന്നില്ല:കരുത്തിന്റെ പര്യായമായ ഹനുമാന്‍, വ്യായാമം ചെയുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ   സിംബല്‍.ശക്തിയുടെ പര്യായമായി ഈ ചിനഹം ഹൈനവര്‍ ഉപയോഗിക്കുന്നു.
                       എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തി നെറ്റില്‍ നോക്കിയപ്പോള്‍, പല സൈറ്റിലും പല വിവരങ്ങള്‍.ആകെ വട്ടു പിടിച്ചു.ഞാന്‍ അന്യേഷണത്തോട് GOOD BYE പറഞ്ഞ് കിടന്നുറങ്ങി.


ശുഭം

ജനപ്രിയ പോസ്റ്റുകള്‍‌