Enosulfan
കാസര്‍ഗോഡിന്‍റെ വിവിധ
പ്രദേശങ്ങളെ കാര്‍ന്നുതിന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭൂതത്തെ കുപ്പിയില്‍
അടച്ചെങ്ങിലും അവന്‍ ഇതുവരെ ഉണ്ടാക്കിയ മാരകമായ വിപത്തും, അവന്‍റെ
പുകമറവില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളും അതിലേറെ വെളിപ്പെടുത്തലുകള്‍ പുറത്തു കൊണ്ടുവരുമെന്ന് പാറയേണ്ടതില്ല.
1976 മുതല്‍ 2000 വരെ ആണ് വോര്‍ക്കാടി(മഞ്ചേശ്വരം) മുതല്‍ ഇളംബിച്ചി(തൃക്കരിപൂര്‍) വരെ കാസറഗോഡിനെ വിഷമയമാക്കിയ എന്‍ഡോസള്‍ഫാന്‍, കശുവണ്ടി പ്ലാന്‍റേഷനുകളില്‍ ഉപയോഗിച്ചിരുന്നത്.മഞ്ചേശ്വരം എണ്‍മകജെയിലും,ബദിയട്ക,പുല്ലൂര്‍ പെരിയ,അജാനുര്‍,ചീമേനി എന്നീ പ്രദേശങ്ങളിലെ മനുഷ്യജീവികള്‍ ഇന്നും ശാരീരികവും മാനസികവുമായി ദുരിതത്തിന്റെ ദുര്‍ഘടമായ പാതയിലാണ്.
1976 മുതല്‍ 2000 വരെ ആണ് വോര്‍ക്കാടി(മഞ്ചേശ്വരം) മുതല്‍ ഇളംബിച്ചി(തൃക്കരിപൂര്‍) വരെ കാസറഗോഡിനെ വിഷമയമാക്കിയ എന്‍ഡോസള്‍ഫാന്‍, കശുവണ്ടി പ്ലാന്‍റേഷനുകളില്‍ ഉപയോഗിച്ചിരുന്നത്.മഞ്ചേശ്വരം എണ്‍മകജെയിലും,ബദിയട്ക,പുല്ലൂര്‍ പെരിയ,അജാനുര്‍,ചീമേനി എന്നീ പ്രദേശങ്ങളിലെ മനുഷ്യജീവികള്‍ ഇന്നും ശാരീരികവും മാനസികവുമായി ദുരിതത്തിന്റെ ദുര്‍ഘടമായ പാതയിലാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ശക്തമായ
ആവശ്യം നിറവേറിക്കഴിഞ്ഞപ്പോള്‍ തൊടുത്തുവിട്ട ശരം പാതിവഴിയില്‍
എത്തിയതെയുള്ളൂ എന്ന യാദാര്‍ഥ്യം എല്ലാരും മറന്നു.എന്‍ഡോസള്‍ഫാന്‍
നിരോധനത്തിലൂടെ വലിയൊരു ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി എന്നു പറഞ്ഞ വിവിധ
സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്ലാന്‍റേഷനിലെ രാസവസ്തു ശേഖരത്തിനൊപ്പം
അപ്രത്യക്ഷമാവുകയാണ് ചെയ്തത്.
അങ്ങിങ്ങായി ചിലര്‍ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും അതൊന്നും ആരും
ചെവിക്കൊള്ളുന്നില്ല.ദുരന്ദനിവാരണത്തിനായി പണവും മറ്റ് സഹായങ്ങളും എത്ര
ശതമാനം ഫലവത്തായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നത് പുനപ്പരിശോധിക്കേണ്ട
അവസ്ഥയിലാണ്.(കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സാംസ്കാരിക കേന്ദ്രങ്ങളിലും വിവിധ
കൂട്ടായിമകളിലേക്കും ട്രെസ്റ്റുകളില്‍ നിന്നും, ട്രെസ്റ്റുകളിലേക്കും
ഒഴുകിയത് കോടികളാണ്). ദുരിതാശ്വാസത്തിന് വേണ്ടി ജില്ല കളക്ടറുടെ പേരില്‍
SBI യില്‍ ഒരു സഹായനിധി വരെ ഒരുക്കി.എന്നാല്‍ അതും ഫലവത്തായി ഉപയോഗിക്കാന്‍
സര്‍ക്കാരിന് കഴിഞ്ഞില്ല.
ഒരു ഏകദേശക്കണക് പറയട്ടെ 20,000 ത്തോളം പേര്‍ താമസിക്കുന്ന
മഞ്ജേശ്വരം താലൂക്കിലെ എണ്‍മകജെയിലെ പ്ലാന്‍റേഷനിലെ അമിതമായ
കീടനാശിനിപ്രയോഗം മൂലം ആയിരങ്ങളാണ് ഈ പത്തുവര്‍ഷത്തിനിടെ മരണപ്പെട്ടത്.
ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ അതിലും കഷ്ടം.പത്രവാര്‍ത്തകളും ചിത്രങ്ങളും
ആവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നില്ല.ബദിയട്കയിലും പെരിയയിലും
പാണത്തൂരും ചീമേനിയിലും ഇതിന്റെ പകര്‍പ്പ് തന്നെയാണ്.
അതൊക്കെ പോട്ടെ ചില കാര്യങ്ങള്‍ പറയട്ടെ,
- ദുരിതബാദിതരുടെ പുനരധിവാസം എന്തുകൊണ്ട് മന്ദഗതിയിലായി.
- ക്ലബ്ബുകളും ട്രസ്റ്റുകളും വ്യക്തികളും സമാഹരിച്ച ഫണ്ടുകള്‍ യ്കൃത്യമായി വിനിയോഗിക്കുന്നില്ല.
- ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കാതെ അവിടെ തന്നെ പുതിയ പാര്‍പ്പിടങ്ങള്‍ വച്ചുകൊടുത്തും സാമ്പത്തിക സഹായം മാത്രം നല്‍കിയിട്ടും എന്താണ് കാര്യം.
- ദുരിതാശ്വാസ നിധി, ഫണ്ട് വിനിയോഗം കൂടുതല്‍ സുതാര്യമാക്കണം.
- ബാക്കിയുള്ള കീടനാശിനികള്‍ ശാസ്ത്രീയമായ രീതിയില്‍ നശിപ്പിക്കണം.
- അനധികൃതമായി ധനസഹായം കൈപ്പറ്റുന്നവര്‍ക്ക് ശിക്ഷ കൊടുത്ത്,ദുരിതാശ്വാസപ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുക.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അതിനോടു മല്‍സരിക്കുന്ന
കീടനാശിനികള്‍ വിപണിയില്‍ വരുന്നത് തടയണം.ജൈവകൃഷി പരിപോഷിപ്പിക്കുന്ന
വിദത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന്‍
ഉണ്ടാകണം.മേല്‍പ്പറഞ്ഞതോക്കെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍
കാസര്‍ഗോഡിനെ ബാധിച്ച കാന്‍സറിനെ നമുക്ക് തുരത്തി ഓടിക്കാം.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കൂടെയുണ്ടായിരുന്ന എല്ലാ
കൂട്ടായിമകളും ഇനിയുള്ള പ്രവര്‍ത്തനങ്ങള്ക്കും കൂടെയുണ്ടാകണം.വിവിധ
മാര്‍ഗങ്ങളിലൂടെ സേവനങ്ങളും ധനസഹായവും ഉപദേശങ്ങളും സ്വീകരിച്ച് വിഷമയമായ
കാസര്‍ഗോഡിനെ വീണ്ടും നമുക്ക് ജീവമായമാക്കം എന്ന ലക്ഷ്യത്തോടെ...




