Death Well

    If you not interest in blog,please read link end of this post...


                    ഇന്നലെ മാമംഗലം പള്ളിയില്‍ നിന്നിറങ്ങി, അഞ്ചുമന   ക്ഷേത്രത്തിലും കയറി റൂമിലേക്ക് പോകവേ വായനശാലയില്‍ TV യുടെ ശബ്ദം കേട്ട് കയറിയതാണ്."വാര്‍ത്തയെങ്കില്‍ വാര്‍ത്ത"  കുറച്ചു സമയം കണ്ടിട്ട്  പോകാം.


                    ഇന്നത്തെ വിഷയം കുഴിയാണ്. CID കുഴി അല്ല.ഇത് സാക്ഷാല്‍ മരണക്കുഴി.ഹരിയാനയിലെ മനെസറില്‍ മാഹി എന്ന അഞ്ചു വയസുകാരി കുഴല്‍കിണറില്‍ വീണിരിക്കുന്നു.അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ പോലീസ് നാട്ടുകാര്‍ കഴുകന്‍ കണ്ണുകളുമായി ചാനലുകാര്‍ പിന്നെ കരയുന്ന കുട്ടിയുടെ വീട്ടുകാര്‍


                   പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഓടിക്കളിക്കുമ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു.സംഭവം കഴിഞ്ഞ് കുറച്ചു വൈകിയാണെങ്കിലും പോലീസും രക്ഷാപ്രവര്‍ത്തകരും എത്തി.കുഴല്‍കിണറില്‍ ഓക്സിജന്‍ പംബ്  ചെയ്തു.ഡ്രില്‍ ചെയ്‌താല്‍ കുട്ടിയുടെ ജീവന്‍ ആപത്താകും എന്നതിനാല്‍ തന്നെ, കുഴിക്ക് അടുത്തായി മറ്റരു കിണര്‍ കുഴിച്ചു അതില്‍ നിന്നും തുരംഗം ഉണ്ടാക്കിയാണ് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.ശ്രമം വിജയിക്കാന്‍ പ്രാര്‍ഥിച്ച് ഞാന്‍ റൂമിലേക്ക് നടന്നു.


ഒരു FLASHBACK സംഭവം കാസറഗോഡ്.
                    2006 ഞാന്‍ +1 ല്‍ ആയിരിക്കുമ്പോള്‍ .രാവിലെ മനോജ്‌ ഫോണ്‍ വിളിച്ചു."എടാ സായി......ജില്ലാ ആസ്പത്രിയുടെ അടുത്തു ഒരു കുട്ടി കുഴല്‍ കിണറില്‍ വീണിട്ടുണ്ട്.നമ്മോ എത്താറായി,നീ വേഗം വാ ...."
കാല്‍ മണിക്കൂറിനകം ഞാനും അവിടെ എത്തി.പഞായത്ത് പ്രസിഡന്റും എല്ലാവരും വന്നിട്ടുണ്ട്.ആകെ ഒച്ചപ്പാടും ബഹളവും  
 എല്ലാവരും കുട്ടിക്ക് ഒന്നും സമ്പവിക്കരുതേ എന്ന് പ്രാര്‍തിച്ചുകൊണ്ടിരുന്നു.അവന്റെ ശവശരീരം പുറത്ത് കാണും വരെ!
                  കുറച്ചു ദിവസം വല്യ കോലാഹലങ്ങള്‍, പിന്നെ എല്ലാം പഴയത് പോലെ...
മനോജിന്റെ നിര്‍ബന്തം കാരണം ദുര്‍ഗാ സ്കൂളിന്‍റെ  പിന്നിലെ അങ്ങനവാടിയിടെ borwellന്‍റെ   നു മുകളില്‍, നമ്മളെല്ലാവരും ചേര്‍ന്ന് ഒരു വലിയ മരപ്പലക വച്ചു മൂടി.പിന്നെ രണ്ടാഴ്ച്ചത്തേക്ക് ഞങ്ങളാണ് നാട്ടിലെ താരങ്ങള്‍!


                    റൂമിലെത്തി gprs വഴി കുഴികളെ കുറിച്ച് ഒരു പഠനം നടത്തി.തുറന്നിരിക്കുന്ന കുഴല്‍കിണര്‍ മറവുചെയാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം നോക്കി.ഇത് വ്യക്തികള്‍ സ്വയം ചിന്തിക്കേന്ടതാണ് .കുഴല്‍കിണര്‍ കുഴിച്ചതിനു ശേഷം തൊഴിലാളികള്‍ കാശും വാങ്ങി പൊടിയും തട്ടി പോകുന്നു.
"കിണറിനു വരെ ആള്‍മറയില്ല, അപ്പോഴാണ്‌ അവന്‍ കുഴല്‍കിണറിനു വാര്‍ക്കപ്പണിയുമായി വന്നിരിക്കുന്നത്........പൊയ് പണിയെടുത്ത് നാല് കാശുണ്ടാക്കാന്‍ നോക്ക്"ശമീറിക്ക ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ അയാളുടെ തന്തക്ക് വിളിച്ചു.പിന്നെ ചിന്ടിച്ചപ്പോഴാണ് ആ ടയലോഗിലും എന്തോ ഉണ്ടെന്നു തോന്നിയത്.


                    കുഴല്‍കിണറിനു മുകളിലായി ഒരു സ്ല്ലാബ് ഉണ്ടാക്കണമെങ്കില്‍ കൂടിയത് 500 രൂപയെ ചിലവുള്ളൂ.സിമെന്റും ജില്ലിയും ഉപയോഗിച്ച് ആര്‍ക്കും ഇത് ചെയ്യാം.പിന്നെ എന്തിനാണ് കുറച്ചു പണം ലാഭിക്കാന്‍ വേണ്ടി കുറെ പേരുടെ ജീവനെടുക്കുന്നത്. ഞാന്‍ സജേഷിനെ വിളിച്ച്  കാര്യങ്ങള്‍ സംസാരിച്ചു."കുറച്ചു കോണ്ക്രീറ്റ് സ്ലാബ് ഉണ്ടാക്കണം,ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കണം,മാത്രമല്ല ബോധവല്‍ക്കരണവും വേണം."
അവന്‍ സപ്പോര്‍ട്ട് തന്നു.പക്ഷെ ഇപ്പൊ കാസര്‍ഗോഡ്‌ മാത്രമേ സപ്ലൈ ചെയാന്‍ പറ്റും എന്ന് പറഞ്ഞു.


                      ഞാന്‍ ഭക്ഷണം കഴിച്ച് TV വച്ചപ്പോള്‍ ഹരിയാനയിലെ കുഴല്‍കിണര്‍ മരണകിണര്‍ ആയിരുന്നു.

                      നിങ്ങളുടെ പ്രദേശത്തും ഇത്തരം മരണക്കുഴികള്‍    ഉണ്ടെങ്കില്‍,സൗജന്യ സഹായത്തിനായി ബന്ധപ്പെടുക.....Click here

ജനപ്രിയ പോസ്റ്റുകള്‍‌