jai ganesh
ഇപ്പൊ 2 ദിവസമായിട്ട് ഭയങ്കര പെന്‍സില്‍ ഡ്രോയിംഗ് ആണ്.പഴയ കളര്‍പെന്‍സിലെടുത്ത് കുത്തിവരയാണ്.ഏറ്റവും വെറൈറ്റി ഉള്ള ദൈവരൂപം ഗണേശന്‍ ആണ്.അതിനാല്‍ തന്നെ എന്റെ വക കുറച്ചു വെറൈറ്റി കൂടി കുത്തിവരക്കണം, അതിനായി ആദ്യം ചതുരത്തിലും വൃത്തത്തിലും പിന്നെ ത്രികോണത്തിലും വരച്ചു.
പിന്നെ എപ്പോഴും ചെയുന്ന പോലെ ചിത്രം കുറെ സമയം ഞാന്‍ തന്നെ നോക്കിക്കൊണ്ടിരിന്നു.നോക്കികൊണ്ടിരിക്കുമ്പോള്‍ ഇതില്‍ പുതിയതായി ഒന്നുമില്ല എന്ന് മനസിലായി.പെന്‍സിലും തീരാറായി......
ഇത് വരച്ച് കഴിയാറാകുമ്പോഴേക്കും പെന്‍സില്‍ തീര്‍ന്നു.പിന്നെ ഉണ്ടായിരുന്ന കളര്‍ ഉപയോഗിച്ച് ചിത്രം അവസാനിപ്പിച്ചു.



