ഒരു ലോഗോ ഉണ്ടാക്കിയ കഥ


       
      എല്ലാ കാര്യത്തിലും വെറൈറ്റി കാട്ടി , ഒരു ഒപ്പ് മാറ്റിയത്തിന്‍റെ ക്ഷീണം മാറിയിട്ടില്ല,അതിനു തൊട്ട് പുറകെയാണ് ഈ ദുരന്തവും സംഭവിച്ചത്.എനിക്കു ഒരു ലോഗോ വേണം എന്നത് ഞാന്‍ചിന്തിചുകൊണ്ടിരിക്കുന്ന കാര്യമാണ് കുറെ ലോഗോ ഞാന്‍ തന്നെ വരച്ചു ഒന്നും മനസിന് ബോധിക്കുന്നില്ല.അപ്പോഴാണ് കൊച്ചിയില്‍ ഒരു ഗ്രാഫിക്സ് കമ്പനിയില്‍ ഇന്‍റര്‍വ്യു ഉണ്ടെന്ന് രാഹുല്‍ രാത്രി 12 മണിക്ക് MSG അയച്ചത്.പുതപ്പ് മാറ്റി അപ്പോ തന്നെ പെന്‍സില്‍ എടുത്ത് വര തുടങ്ങി.



ഞാന്‍ വേഗം കണക്കുപ്പെട്ടിയുടെ മുന്നില്‍ ഇരുന്നു illustrator എടുത്താല്‍ പണി കിട്ടും തല്‍ക്കാലം ഫോട്ടോഷോപ്പ് തന്നെ മതി ഏതായലും വര്‍ക്ക് നന്നായാല്‍ മതി.വരച്ചത് ഫോട്ടോ എടുത്തു ഫോഷോപ്പില്‍ കയറ്റി.oppacity 30% ആകി വച്ചു.മുകളില്‍ ഒരു layer ഉണ്ടാക്കി.


 

       Pen tool ഉപയോഗിച്ച് ആനയുടെ തലയും ശരീരവും വാലും വേറെ വേറെ layer ഇല്‍ വരച്ചു.



 
      പുതിയ ലേയറില്‍ ഒരു കടുകുമണി കണ്ണും വരച്ചു.”ഞാന്‍ ഗജവീരന്‍ തന്നെ തല S, ശരീരം A, വാല് I, ആരെ വാ ഗ്രേയ്റ്റ് ഐഡിയ”ഞാന്‍ തന്നെ പറഞ്ഞു.ഇനി മാറ്റമില്ല ഞാന്‍ മനസില്‍ പറഞ്ഞു.
ഇവനെ ഒന്നു മിനുക്കണം.

    തല സെലക്ട് ചെയ്തു layer properties >blending option > Stroke 3 px വെള്ള കളറും,
Bevel and emboss > size 170 കൊടുത്തു.
 



ഉറക്കം വന്നിട്ട് തല ടാബിളില്‍ മുട്ടി. മതി ഇത് മതി. എല്ലാത്തിലും 3ഡി എഫെക്ട് വരാന്‍ size ഓരോ ലേയറിലും ചെറിയ മാറ്റം വരുത്തി. 




 ഇത് ഒരു ലോഗോ ആകണമെങ്കില്‍ ഒരു കറക്റ്റ് ഷെയിപ് വേണം വേഗം elliptical marquee tool ഉപയോഗിച്ച് ഒരു ദീര്‍ഘ വൃത്തം ആനയുടെ പുയകിലത്തെ ലയേറില്‍ വരച്ച്,ഒരു gradient കൊടുത്തു.


 ഇനി വേണ്ടത് metal effect ആണ്.ഉള്ള ലയറിന്റെ പുറകില്‍ ഒരു ലേയര്‍ ഉണ്ടാക്കി,selection>modify>expand ഒരു 20px കൊടുത്തു.അതില്‍ gray to dark gray gradient വലത്തോട്ട് കൊടുത്തു.വീണ്ടും 5px expand ചെയ്തു താഴെ ഉണ്ടാക്കിയ ലയേറില്‍ വെള്ള കളര്‍ fill ചെയ്തു.നെക്സ്റ്റ് 20px expand ചെയ്തു gray to dark gray gradient ഇടത്തോട്ട് കൊടുത്തു.


 


സംഭവം ഓകെ ഇത് മതി,ഒരു shining എഫെക്ട് കൊടുക്കാം.ആനയുടെ തൊട്ട് പുറകില്‍ custom shape വരച്ചു കൊടുത്തു 
പിന്നെ വട്ടത്തില്‍ ഒരു shadow ഇട്ടു കൊടുത്തു അത് വേണ്ടായിരുന്നു, എന്നാലും ഇരിക്കട്ടെ.എല്ലാ ലെയറും merge ചെയ്തു.
ഇനിയിത് എന്റെ biodata യില്‍ കയറ്റണം
ഹൊ പണി കഴിഞ്ഞു, സമയം ഒന്നര മണിയും
“എടാ ഭയങ്കരാ, ഞാന്‍ ആല് കൊള്ളാലോ!” ഞാന്‍ എന്നോടു തന്നെ പറഞ്ഞു പോയി.
ഒന്നു അവന്‍ പറഞ്ഞ mailല്‍ അയച്ചു.ഒന്നു പ്രിന്‍റ് എടുക്കാന്‍ രാഹുലിന് അയച്ചു കൊടുത്തു,ഡയമണ്ട്നെക്ലെസിലെ പാട്ടും വച്ച് ഞാന്‍ വീണ്ടും കിടന്നു.
രാവിലെ അവന്‍ വീണ്ടും വിളിച്ചു,അലക്കാത്ത ഷര്‍ട്ടിനു ഇസ്തിരി ഇടുംബോളുള്ള മണവും സഹിച്ച് എടപ്പള്ളി എത്തി,ഞാനും രാഹുലും നോര്‍ത്തില്‍ ബസ് ഇറങ്ങി.കൌണ്ടറില്‍ ബയോഡാറ്റയും കൊടുത്ത്   ക്യൂവില്‍ നിന്നു അവസാനം എന്റെ നമ്പര്‍ വന്നു,അകത്തു ഇരിക്കുന്ന മാന്യനെ കണ്ട ഞാന്‍ സര്‍ഫീല്‍ ഇട്ട തുണി പോലെയായി.

ഇനി ചെറിയ ഫ്ലാഷ്ബാക്ക്.
എന്നെ ഡ്രോയിങ് പഠിപ്പിച്ച (പഠിപ്പിക്കാന്‍ ശ്രമിച്ച) സാറ്(ആനത്തടിയന്റെ പേര് വെളിപ്പെടുത്തുന്നില്ല).ഒന്നിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ ഞാന്‍ ലൈന്‍ അടിക്കുന്ന കാര്യം അമ്മയോട് പറഞ്ഞുകൊടുത്ത പണ്ഡാരം.ഞാന്‍ വിടുമോ?, 

അയാള്‍ക്കിട്ടും ഒരു പണി കൊടുത്തു.തടിയനായ സാറിനെ ഗണപതിയാക്കി ബോര്‍ഡില്‍ ഒരു ചിത്രം വരച്ച്, ക്ലാസ്സിലെ ഒരു ജനാലയും തകര്‍ത്ത് “ഗുരു വന്ദനം”പറഞ്ഞ്,ഞാന്‍ എന്റെ ഡ്രോയിങ് ജീവിതം അവസാനിപ്പിച്ചു.ജനാല പൊളിച്ചത്തിന് കേസുകൊടുക്കും എന്നൊക്കെ അയാള് പറഞ്ഞതാണ്,പിന്നെ അമ്മയുടെ കണ്ണീരില്‍ കേസോക്കെ ചീറ്റി പോയി.

വീണ്ടും കഥയിലേക്ക്, ജീവിതത്തില്‍ ഒരിയ്ക്കലും കാണരുതേ എന്നു കരുതിയ കുറേ മുഖങ്ങള്‍ മുന്നില്‍.എന്റെ ബയോഡാറ്റ തടിയന്‍ സാരിന്റെ കൈയില്‍,
“സായിനാഥ് ഗോവിന്ദന്‍” കൌണ്ടറില്‍ നിന്നു എന്നെ വിളിച്ചു.
എന്റെ ഗീവര്‍ഗീസ് പുണ്യാളച്ചാ  അവിടെ നാലുപേര് ഉണ്ടായിട്ടും ഈ ചങ്ങായി തന്നെ എന്നെ വിളിക്കണോ.
സാര്‍  : അല്ലാ ഇതാര്?
           നമ്മളെ സായി അല്ലേ?
           (നിര്‍വചിക്കാന്‍ പറ്റാത്ത ഭാവത്തില്)അപ്പോ നിനക്ക് ഇവിടെ ഒരു ജോലി വേണം, അല്ലേ ?
"ആ ദേഹം" ലോഗോയില്‍ ഒന്നു നോക്കി.
കാലി അയവിറക്കുന്നത് പോലെ അയാള്‍ എന്തോ അയവിറക്കി.
എന്റെ മനസ്സില്‍ ഒരു ലഡു പൊട്ടി.
സാര്‍  :ആ ജനാലയുടെ കാര്യം എന്തു ചെയ്യണം?
മനസ്സില്‍ രണ്ടാമത്തെ ലഡുവും പൊട്ടി.
“എന്റെ ബയോഡാറ്റ തന്നേക്കു എനിക്ക് ഈ ജോലിക്ക് താല്‍പര്യം ഇല്ല.”.ഡയലോഗ് കംപ്ലീറ്റ് ആക്കുന്നതിന് മുമ്പെ അത് എന്റെ കൈയില്‍ കിട്ടിയിരുന്നു.പെട്ടന്ന് പുറത്തിറങ്ങിയ എന്നെ നോക്കി രാഹുല്‍ ചോദിച്ചു.
“ഡാ പൈലി നിനക്ക് ഇത്ര പെട്ടന്ന് പണി(ജോലി) കിട്ടിയോ?
 എനിക്കു പറയാന്‍ അതേ ഉണ്ടായിരുന്നുള്ളൂ.

"കിട്ടി, പണി പാലുംവെള്ളത്തില്‍ കിട്ടി"

ജനപ്രിയ പോസ്റ്റുകള്‍‌