മതസൌഹാര്‍ദം എന്ന മിഥ്യാസ്വപ്നം
ആശയദാരിദ്ര്യം
ബാധിച്ച് നട്ടപ്രാന്ത് പിടിച്ചപ്പോള്‍ ഒന്നു അമ്പലത്തില്‍ കയറിയതാണ്.ഇടത്തെ
കാല് പടിക്കല്‍ വച്ചതും ചക്ലി വിനോദിന്റെ അച്ഛന്‍ അസിസ്റ്റന്‍റ് പൂജാരി.
"നീയൊക്കെ ദൈവത്തെയും പുച്ഛിച്ച് നടന്നോ, അതാ ഗുണം പിടിക്കാത്തത്."
ദിവസവും അമ്മയുടെ കയീന്നു ഇത് പതിവായത് കൊണ്ട് വല്ല്യ പ്രശ്നമുണ്ടായില്ല.
നേരെ മുന്നിലോട്ട് നടന്നാല്‍ എവിടെയെങ്കിലും അച്ഛന്‍ ഉണ്ടെങ്കില്‍ പണി കിട്ടും.

ഞാന്‍ "വിനോദിന്റെ അച്ഛാ, എന്റെ അച്ഛനെ കണ്ടിനോ?"
ഉത്തരത്തിന് പകരം ഉപദേശം.
"നിന്റെ അച്ഛനെ കണ്ട് പഠിക്ക്, രമേഷ് ചെന്നിത്തലയുടെ മതസൌഹാര്‍ദ സമ്മേളനത്തിന് കസര്‍ഗോഡ് പ്രശ്നം ആയി. അത് സോള്‍വ് ആക്കാന്‍ പോയിട്ടുണ്ട്."
പ്രശ്നം സോള്‍വ് ആക്കാന്‍ പോയത് ആര്‍എസ്‌എസ്ന്റെ കാര്യവാഹകന്‍ അച്ഛനും,മുസ്ലിം ലീഗിന്റെ പ്രതിനിധി ജാബീറിന്‍റെ അച്ഛനും.എന്നാ പിന്നെ പുകിലായി മിക്കവാരും ഇന്നു വീട്ടിലേക്ക് തറവാട്ടിന്നു ആള്‍ വരും(പൌലൊസ് ഛേ... പോലീസ്).
ചിത്രം വരക്കാന്‍ ആശയം കിട്ടിപ്പോയി.തിരിച്ചു അമ്പലത്തിലേക്കു തന്നെ തിരിച്ചു പോയി പഴയ ഏതോ കലശത്തിന്റെ നോട്ടീസിന്‍റെ പിന്നില്‍ വര തുടങ്ങി.നല്ല ഒരു പിക്ചര്‍ വേണം.
നമ്മുടെ കാസര്‍ഗോഡില്‍ രമേഷ് ചെന്നിത്തല വന്നു സ്നേഹയാത്ര എന്ന പേരില്‍ മതസൌഹാര്‍ദ സമ്മേളനം നടത്തിയിരിക്കുന്നുപോലും.അതിന്‍റെ പേരില്‍ ഇന്നു അടി.കാസര്‍ഗോഡ് പോലെയുള്ള നാട്ടില്‍ മതസൌഹാര്‍ദം എന്നത് കരകാണാ കടലുപോലെയാണ്.ഓരോ മതങ്ങളും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ തികച്ചും വ്യത്യസ്ഥമാണ്.പിന്നെ എങ്ങനെയാണ് മതങ്ങള്‍ സൌഹാര്‍ദത്തില്‍ വരിക.
പ്രപഞ്ചസൃഷ്ടിയെപറ്റി തന്നെ എല്ലാ മതങ്ങള്‍ക്കും വെവ്വേറെ അഭിപ്രായമാണ്.ചൈനയിലെ പ്രാജീനമതമായ കണ്ഫൂഷനിസം വിശ്വസിക്കുന്നത് "ലുങ്ങു" എന്നയാളുടെ ജഡത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ്.കണ്ണ് സൂര്യനായും,അന്ദ്യനിശ്വാസം കാറ്റായും, മുടി കാടുകളായും, രക്തം നീരുറവകളായും,മൃതശരീരം ഭൂമിയായും രൂപാന്ദരപ്പെട്ടു എന്നാണ്.
അതുപോലെ തന്നെ പ്രാര്‍ഥനയിലും മുസ്ലീം ജൂത മതവിശ്വാസികാക് ഏകദൈവത്തില്‍ വിശ്വസിക്കുന്നു.എന്നാല്‍ ഇതില്‍ താനേ ജൂതന്മാര്‍ വിഗ്രഹത്തെ ആരാധിക്കുന്നവരാണ്.കൃസ്തീയന്‍ മതവിശ്വാസികള്‍ പ്രദാനമായും യേശുവിനെ പ്രാര്‍ഥിക്കുന്നെങ്കിലും മതത്തിന്‍റെ അടിസ്ഥാനം എന്നത് പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രയത്തിലാണ്.
ഹൈന്ദവസംസ്കാരത്തിന്റെ പിന്‍ഗാമികളായ ഹിന്ദുക്കളും ത്രയത്തില്‍ വിശ്വസിക്കുന്നു.എന്നാല്‍ ക്രിസ്ത്യന്‍നില്‍ നീന്നും വ്യത്യസ്തമായി ബ്രഹ്മാവ് വിഷ്ണു ശിവന്‍ എന്ന സൃഷ്ടി സ്ഥിതി സംഹാരം എന്ന ദൈവസങ്ങള്‍പ്പത്തില്‍ വിശ്വസിക്കുന്നു.ശ്രീരാമന്‍,ശ്രീ കൃഷ്ണന്‍ എന്നിവര്‍ മഹാ വിഷ്ണുവിന്റെ അവതാരങ്ങളായി ഭൂമിയില്‍ ജനിച്ച്, സത്യം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.
പിന്നെ ബോധിസത്വന്‍റെ അവസാന ജന്‍മമായ ശ്രീബുദ്ധന്‍ ബുദ്ധമതം സ്ഥാപിച്ചു.ഇവരാകട്ടെ അലൌഗിക ജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
മരണത്തിനുശേഷവും മതങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നു.ഏകജന്‍മം മാത്രമുള്ള ഇസ്ലാം മതം, മനുഷ്യന്‍റെ ചെയ്തികള്‍ക്ക് മരണാനന്തരം ശിക്ഷ കിട്ടും എന്നു പറയുന്നു.എന്നാല്‍ ഹിന്ദുമതത്തില്‍ ഒരു ആത്മാവിന് അനേകം ജന്‍മമുള്ളതായി പറയുന്നു.പ്രതിഫലം ഇചിക്കാതെ നന്മ ചെയ്തവര്‍ സ്വര്‍ഗത്തിലും, പ്രതിഫലം ആഗ്രഹിച്ച് നന്മ ചെയ്തവര്‍ സ്വര്‍ഗത്തിനടുത്ത ഒരു ലോകത്തും, ദുഷ്കര്‍മ്മം ചെയ്തവര്‍ ഷഡ്പദങ്ങളും ഇഴജന്തുക്കളായും വീണ്ടും ജനിക്കും എന്നതാണ്.ക്രിസ്ത്യനിലെതന്നെ ഒരു വിഭാഗക്കാര്‍ പറയുന്നതു ലോകാവസാനമാകുമ്പോള്‍ യഹോവയെ മനസിലാക്കിയവരെ അദ്ദേഹം കൂടെകൊണ്ടുപോകും.
വിഭിന്നങ്ങളായ ഇത്തരം ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന മതങ്ങള്‍ എങ്ങനെയാണ് ഒന്നിക്കുന്നത്.മുസ്ലീം ലീഗിനും ബിജെപി ക്കും എപ്പോഴെങ്കിലും ഒന്നാകാന്‍ പറ്റുമോ?,അതുപോലെത്തന്നെയല്ലേ ഇതും. പാരമ്പര്യമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്ന ദേവാലയങ്ങളില്‍ ഇന്നും അന്യമതസ്ഥര്‍ക്ക് പ്രവേശനം ഇല്ല(ഈ ലിസ്റ്റില്‍ ഞാന്‍ ഇല്ല).അതിനാല്‍ത്തന്നെ ഇത്തരം വ്യര്‍ഥമായ മതസൌഹാര്‍ദസമ്മേളനങ്ങള്‍ അവസാനിപ്പിച്ച്,

"മതത്തിന് അദീതമായ മാനുഷികസൌഹാര്‍ദത്തിന് വേണ്ടിയുള്ള കര്‍മ്മപരിപാടികളെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു."
വാ എന്താ ഡയലോഗ്, എനിക്കു ഇത്രയൊക്കെ സാഹിത്യബോധം ഉണ്ടോ?ഡയലോഗടി നിര്‍ത്തി പടം ഫോട്ടോഷോപ്പില്‍ കേറ്റണം.
എല്ലാ ചിഹ്ന്ങ്ങളും പെന്‍ ടൂള്‍ എടുത്ത് വേരെവേറെ ലേയറില്‍ വരച്ചു.പിന്നെ എല്ലാം ഒന്നിനുമുകളില്‍ വരത്തക്കരീതിയില്‍ അനാവശ്യഭാഗങ്ങള്‍ മായിച്ചു കളഞ്ഞു.ഒടുക്കം ഇങ്ങനെ കിട്ടി.
വൈകുന്നേരം വായനോട്ടം കഴിഞ്ഞു, പ്രിന്‍റെക്സില്‍ പോയി പ്രിന്‍റ് എടുത്ത്, പൈസ കടം പറഞ്ഞു.അത് സ്ഥിരം ഏര്‍പ്പാടാണ്.വരുന്ന വഴിക്ക് ഒരു പ്രിന്റ് നമ്മുടെ ക്ലബ്ബില്‍ ഒട്ടിച്ചു.രണ്ടാമത്തെ ചിത്രം വീട്ടില്‍ എത്തിയിട്ട് പ്രാര്‍ത്തനാമുറിയില്‍ ഒട്ടിച്ചു.
ഇനി അച്ഛനെ കാത്തുനിന്നാല്‍ വയറ്റില് തീ പിടിക്കും.ഞാന്‍ ഫുഡ് കഴിച്ചു കിടന്നുറങ്ങി.
രാവിലെ എണീറ്റ് പത്രം വായിച്ചപ്പോള്‍ കാസര്‍ഗോഡ് ശാന്തം.പ്രാര്‍ത്തനാമുറിയില്‍നിന്നു വരുന്ന അച്ചന്റെ മുഖം പൊലെ...